
മേരിലാൻഡ്: യുഎസ് സ്‌പെല്ലിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യൻ വിദ്യാർത്ഥിനി. ഇന്ത്യൻ വിദ്യാർത്ഥിനി അനന്യ വിനയയ്ക്ക് 40,000 ഡോളറാണ് ലഭിക്കുക. ഇന്ത്യൻ വംശജയായ രോഹൻ രാജീവിനോട് മത്സരിച്ചാണ് അനന്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
മൂന്ന് വർഷത്തിന് ശേഷമാണ് ഒറ്റയ്‌ക്ക് ഒരാൾ ഈ കിരീടം നേടുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കിരീടം രണ്ടാമതൊരാളുമായി പങ്കു വയ്‌ക്കുകയാണ് ചെയ്‌തിരുന്നത്. ‘തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു. ഇപ്പോൾ വളരെ സന്തോഷവതിയാണെന്നും’ മത്സരശേഷം അനന്യ വ്യക്തമാക്കി.
രോഹനുമായി 20 റൗണ്ടിൽ മത്സരിച്ചാണ് അനന്യ കിരീടം സ്വന്തമാക്കിയത്. ‘marocain’ എന്ന വാക്കിന്റെ സ്‌പെല്ലിംഗ് തെറ്റാതെ പറഞ്ഞതാണ് അനന്യയ്‌ക്ക് ചാമ്പ്യൻ പട്ടം ഉറപ്പിച്ചത്. ഒരു പ്രത്യേക ഇനം തുണിയുടെ പേരാണ് ‘marocain’.
യു.എസിലെ എല്ലാ സംസ്ഥാനങ്ങളിലെയും ലക്ഷകണക്കിന് കുട്ടികളിൽ നിന്നും 50 കുട്ടികളാണ് അവസാന റൗണ്ടിൽ മത്സരിക്കാൻ എത്തിയത്. 6 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ മത്സരം. കാലിഫോർണിയയിലെ ഫ്രെസ്‌നോയിലാണ് ആറാം ക്ലാസുകാരിയായ അനന്യയുടെ കുടുംബം താമസിക്കുന്നത്.
Post Your Comments