ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസി രാജ്യത്തെ ഏറ്റവും വലിയ ചരക്കുനീക്ക ഗ്രാമമാകാന്‍ ഒരുങ്ങുന്നു. ഗംഗാനദി വഴിയുള്ള ചരക്കു നീക്ക സാധ്യതയാണ് ദുബായ് പോര്‍ട്ട് അടക്കമുള്ള വമ്പൻമാരെ ആകർഷിച്ചത്.ഇതോടെ നൂറ് ഏക്കര്‍ പരന്നു കിടക്കുന്ന ചരക്കുനീക്കഗ്രാമമായാണ് വാരണാസി മാറാൻ പോകുന്നത്.
കപ്പൽ രംഗത്തെ വമ്പന്മാരായ അബുദാബിയിലെ ഷരഫ് ഗ്രൂപ്പ് ഈ പ്രോജക്ടില്‍ ആകര്‍ഷിച്ച് രംഗത്തുവന്നതായാണ് റിപ്പോർട്ടുകൾ.ഇതോടെ ഇവിടെ നിന്നും റോഡ്, റെയില്‍, ജല ഗതാഗതം മുഖാന്തരം ഉള്ള ഗതാഗതം വേഗത്തിലാകുകയും ചെയ്യും. ചരക്കുഗതാഗതം സുഗമമാകുന്നതോടെ പ്രദേശത്തെ വ്യാവസായിക രംഗത്തിന് വന്‍ കുതിച്ചു ചാട്ടം ആവും ഉണ്ടാകുക എന്നാണു റിപ്പോർട്ടുകൾ.
വിവിധ ഗതാഗത സൗകര്യങ്ങള്‍ ഒന്നിച്ചുള്ള ഇന്‍റര്‍ മോഡല്‍ ടെര്‍മ്മിനലും വാരണാസിയില്‍ നിര്‍മ്മിക്കപ്പെടും.രാജ്യത്തെ ഏറ്റവും വലിയ ജലഗതാഗതമാണ് വാരണാസിയിൽ തയ്യാറാകുന്നത്. 30 ദശലക്ഷം ടണ്ണിന്‍റെ ചരക്കുനീക്കമായിരിക്കും ഇവിടെ നടക്കുന്നത്.ലോക ബാങ്കിന്‍റെ നേതൃത്വത്തിലായിരിക്കും കിഴക്കന്‍ ജല ഇടനാഴിക്ക് തുടക്കം കുറിക്കുന്നത്.
Post Your Comments