യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ജർമൻ ചാൻസലർ ആഞ്ചല മെർകലും തമ്മിലാരംഭിച്ച വാക്പോര് ഇരു രാഷ്ട്രങ്ങളും തമ്മിലെ വാണിജ്യ, നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയെ പിന്തുണക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനയെ തുടർന്നാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഭിന്നത ഉടലെടുത്തത്.
ജി സെവന് ഉച്ചകോടിക്കിടെയാണ് നാറ്റോ സഖ്യരാജ്യങ്ങളെ വിമർശിച്ചും പാരിസ് ഉടമ്പടിയിൽനിന്നുള്ള പിന്മാറ്റം സംബന്ധിച്ച് സൂചന നൽകിയും ഡൊണള്‍ഡ് ട്രംപ് രംഗത്തുവന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയെ പിന്തുണക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയതോടെ യൂറോപ്പിന് മറ്റുള്ളവരെ ആശ്രയിക്കേണ്ട കാലം കഴിഞ്ഞെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗലാ മെർകലും പ്രസ്താവന നടത്തി. തുടർന്ന് ട്രംപ് പടിഞ്ഞാറൻ മൂല്യങ്ങളെ തകർക്കുകയാണെന്ന പ്രസ്താവനയുമായി ജർമൻ വിദേശകാര്യ മന്ത്രി സിഗമർ ഗബ്രിയേൽ രംഗത്തുവന്നു.
ഇതിന് തിരിച്ചടിയെന്നോണം ജർമനിയുടെ വ്യാപാരനയത്തെ കുറ്റപ്പെടുത്തി ട്രംപ് ട്വീറ്റ് ചെയ്തു. ഇതോടെ മെർകലീനെ പിന്തുണച്ചും യു.എസിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചും ജർമനിയിലെ വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നു. എന്നാൽ, കാലങ്ങളായുള്ള നല്ല ബന്ധം മുറിക്കാൻ യു.എസ് ആഗ്രഹിക്കുന്നില്ലെന്ന സൂചന നല്കി കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് പ്രസ്താവനയിറക്കിയിട്ടുണ്ട്.
Post Your Comments