എറണാകുളം : ഹൈക്കോടതി മാർച്ചിലെ സംഘർഷം രണ്ടു പേർ അറസ്റ്റിൽ. എസ്ഡിപിഐ നേതാക്കളായ സഹീർ, മുഹമ്മദ് ഷെരീഫ് എന്നിവരെയാണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ 16 പേർക്കെതിരെയും കേസ്സ് എടുത്തിട്ടുണ്ട്. ഹൈക്കോടതിയെ ഭീഷണിപ്പെടുത്തൽ, മത സ്പർദ്ധ വളര്‍ത്തല്‍, പോലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ എന്നിവയാണ് കുറ്റങ്ങൾ. കണ്ടാലറിയാവുന്ന മൂവായിരം പേരുണ്ടെന്ന് എഫ് ഐ ആറില്‍ പറയുന്നു.
Post Your Comments