കാസർഗോഡ്: കാസർഗോട്ടെ കന്നഡ മീഡിയം സ്കൂളുകൾ ഇന്ന് കരിദിനം ആചരിക്കുന്നു. സംസ്ഥാനത്തെ സ്കൂളുകളിൽ മലയാള പഠനം നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നത്. കന്നഡ ന്യൂനപക്ഷങ്ങളുടെ സംസ്കാരം മലയാള ഭാഷാ പഠനം അടിച്ചേൽപ്പിക്കുന്നതിലൂടെ തകരുമെന്ന് ആരോപിച്ചാണ് കരിദിനാചരണം.
സമരത്തിന് പിന്നിൽ വിവിധ ഭാഷാ ന്യൂനപക്ഷ സംഘടനകൾ ചേർന്ന് രൂപീകരിച്ച കന്നഡ ഭാഷാ സംരക്ഷണ സമിതിയാണ്. കന്നഡ മീഡിയം കുട്ടികള്‍ മലയാളം നിർബന്ധമാക്കുന്നതോടെ ഒരു വിഷയം അധികം പഠിക്കേണ്ടി വരും. ഇതോടെ കുട്ടികൾ കന്നഡ മീഡിയം ഉപേക്ഷിക്കുമെന്നും സമരക്കാർ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ക്ലസ്റ്റർ പരിശീലനങ്ങളടക്കം ബഹിഷ്കരിച്ച് കന്നഡ മീഡിയം അധ്യാപകരും സമര രംഗത്തുണ്ട്.
Post Your Comments