NattuvarthaLatest NewsNews

ജലസ്വരാജ് – കാലത്തിന്റെ ഭഗീരഥപ്രയ്തനം -ഒ എസ് ഉണ്ണികൃഷ്ണൻ

ആലപ്പുഴ•നന്മ നിറഞ്ഞ വർത്തമാനകാലം വരും കാലത്തിനായി കരുതി വെയ്ക്കുന്ന ഉറവയാണ് മഴക്കുഴികൾ. മുറ്റത്തും, പറമ്പിലും കോൺക്രീറ്റ് പരവതാനി വിരിക്കുകയും പൊതുനിരത്തുകളെ മഴക്കുഴികളായി മാറ്റുകയും ചെയ്യുന്ന തലതിരിഞ്ഞ വികസന ചിന്തകളിൽ നിന്ന് ജനതയെ പിന്തിരിപ്പിക്കുന്ന ഭഗീരഥപ്രയ്തനമാണ് മഴക്കുഴി നിർമ്മാണത്തിലുടെയും, വൃക്ഷതൈ നടീലുടെയും ജലസ്വരാജ് സഫലമാക്കുന്നതെന്ന്  ജലസ്വരാജ് പ്രവർത്തനത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലതല മഴക്കുഴിനിർമ്മാണ ഉത്ഘാടനം നിർവ്വഹിച്ചുകൊണ്ട് ചെങ്ങന്നൂരിൽ പ്രശസ്തഗാനചരയിതാവ് ഓഎസ് ഉണ്ണികൃഷ്ണൻ പറഞ്ഞു.

ബി ജെ പി ജില്ല പ്രസിഡന്റ് കെ സോമൻ മുഖ്യപ്രഭാഷണം നടത്തി. ജല സ്വരാജ് ജില്ല കൺവീനർ എംവി ഗോപകുമാർ അധ്യക്ഷത വഹിച്ചു. കെജി കർത്താ, സജു ഇടക്കല്ലിൽ,  പ്രമോദ് കാരയ്ക്കാട്,   ബി കൃഷ്ണകുമാർ, അജി ആർ നായർ, രമേശ് പേരിശ്ശേരി, എസ്ഗോപകുമാർ, ബി ജയകുമാർ, അനീഷ് മുളക്കുഴ, സതീഷ്കൃഷ്ണൻ, മനു ചെങ്ങന്നൂർ ,പ്രസാദ് , മന്മഥൻനായർ എന്നിവർ പങ്കെടുത്തു. ജലസ്വരാജിനോട് അനുബന്ധിച്ച് 2 ലക്ഷം വൃക്ഷതൈകൾ  പരിസ്ഥിതി ദിനത്തോടനുബഡിച്ച ജില്ലയിൽ നട്ട് സംരക്ഷിപ്പിക്കും. 2 ലക്ഷം മഴക്കുഴികളുമാണ് വിവിധ നിയോജക മണ്ഡലങ്ങളിലായി ജില്ലയിൽ  നിർമ്മിക്കുന്നത്. ജൂൺ 5 മുതൽ മഴനൃത്തം, മഴനടത്തം എന്നിവ കാലവർഷത്തെ സ്വീകരിച്ചു കൊണ്ട് ജല സ്വരാജ് ജില്ലയിൽ നടത്തും.

പ്രമോദ് കാരയ്ക്കാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button