അദിലാബാദ്: ഭര്‍ത്താവ് മരിച്ച യുവതിയോട് ഭര്‍തൃവീട്ടുകാര്‍ ചെയ്ത ക്രൂരത കേട്ടാല്‍ ഞെട്ടും. യുവതിയെ വേശ്യാലയത്തില്‍ വിറ്റ് പണം വാങ്ങിയ വാര്‍ത്തയാണ് ഗുജറാത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. അദിലാബാദിലാണ് സംഭവം നടന്നത്. രണ്ട് മക്കളുടെ അമ്മയായ യുവതിയോടാണ് ഈ ക്രൂരത.
1.8 ലക്ഷം രൂപയ്ക്കാണ് വിറ്റത്. മൂന്നുവര്‍ഷം മുന്‍പാണ് വിവാഹം നടന്നത്. ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവ് മരിച്ചതിനുശേഷം അടുത്തുള്ള സ്കൂളില്‍ അറ്റന്‍ഡറായി ഇവര്‍ ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് മരിച്ചതിനുശേഷം ഒട്ടേറെ തവണ യുവതിക്ക് ഭര്‍തൃവീട്ടില്‍ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
ഭര്‍ത്താവിന്റെ സഹോദരന് ലൈംഗികമായി പീഡിപ്പിച്ചു. ഇയാളാണ് യുവതിയെ അടുത്തുള്ള വേശ്യാലയത്തില്‍ വിറ്റത്. സംഭവത്തെ തുടര്‍ത്ത് യുവതിയുടെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments