ഉഷാ ബാലൻ.
തൃശൂർ : തൃശൂർ ജില്ലാ മഹിളാ മോർച്ച ജില്ലാ കമ്മറ്റി അംഗം നിഷ ബിജുവിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട് സിപിഐഎം പ്രവർത്തകർ തകർത്തത് പോലീസ് ഒതുക്കി തീർക്കുന്നതായി ആക്ഷേപം. മാള, ആനപ്പറയിൽ സംഭവം നടന്നു നാളേറെയായിട്ടും പ്രതികളെ പിടികൂടാതെ പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നടപടി സ്വീകരിക്കുന്നതിൽ പ്രധിഷേധം ശക്തം.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രി ഏറെ വൈകി നടന്ന സംഭവത്തിൽ ഇതുവരെ കാര്യക്ഷമമായ നടപടികൾ ഉണ്ടായില്ല. സംഭവ സ്ഥലത്തിനടുത്തെ സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കിലെ സിസിടിവി യിൽ പ്രതികളുടെ ചിത്രങ്ങൾ പതിഞ്ഞിരിക്കാമെന്ന സംശയം ബലപ്പെടുന്നു. എന്നാൽ സഹകരണ ബാങ്ക് വിവരങ്ങൾ നൽകാൻ സഹകരിക്കാത്തതും, വിവരങ്ങൾ പിടിച്ചെടുക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവാത്തതും ജനങ്ങളെ പ്രതിഷേധത്തിലേക്ക് തള്ളിവിടുന്നു.
നാട്ടിൽ ജനസമ്മതി കൂടിവരുന്ന ശ്രീമതി നിഷയ്ക്കെതിരെ സിപിഐഎം ശത്രുത സ്വഭാവികമെന്നു വിലയിരുത്തുന്നതായി സംഭവ സ്ഥലം സന്ദർശിച്ച പലരും അഭിപ്രായപ്പെടുന്നു. സംസ്ഥാന സമിതി അംഗം ശ്രീ ഷാജുമോൻ വട്ടേകാട്, മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് ലാൽ, മഹിളാ മോർച്ച ജെ സെക്രട്ടറി ശ്രീമതി രമാദേവി, വൈ പ്രസി. ലതിക സോമൻ, സുധ അജിത്ത്, മാള പഞ്ചായത്ത് മഹിളാ മോർച്ച പ്രസിഡണ്ട് ശുഭ സുനിൽ, ഉഷ ബാലൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു, സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷകരാവേണ്ട പോലീസ് നിഷ്‌ക്രിയമെന്നത് ജനാതിപത്യ രാജ്യത്തിന് അപമാനമെന്ന് പൊതുജനങ്ങൾ ഒന്നടങ്കം പറയുന്നു. ശക്തമായ മറ്റു പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കാനൊരുങ്ങി തൃശൂർ ബിജെപി ഘടകം.
Post Your Comments