മുംബൈ: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണോ? ഇനി ഒറ്റ മെസേജ് കൊണ്ട് കാര്യങ്ങള്‍ സാധിക്കും. എസ്.എം.എസ് അയച്ച് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുതിനുള്ള സംവിധാനം ആദായ നികുതി വകുപ്പ് തയ്യാറാക്കി.
567678, 56161 എന്നിവയിലേതെങ്കിലും നമ്പറിലേക്ക് മെസേജ് അയക്കാം. നിലവില്‍ ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്സൈറ്റ് വഴിയാണ് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത്. അതിനായി ഇ-ഫയലിംഗ് വെബ്സൈറ്റിന്റെ ഹോം പേജിലുള്ള നിര്‍ദ്ദിഷ്ട ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.
യു.ഐ.ഡി.എ.ഐയുടെ പരിശോധനയ്ക്ക് ശേഷം നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ സ്ഥിരീകരിച്ച് ഇവ രണ്ടും തമ്മില്‍ ബന്ധിപ്പിച്ചതായി രേഖപ്പെടുത്തും. എന്നാല്‍ ആധാര്‍ കാര്‍ഡിലെ വിവരങ്ങളില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍, രേഖകളുടെ സ്ഥിരീകണത്തിനായി ആധാര്‍ ഒ.ടി.പി (വടൈം പാസ്‌വേഡ്) കൂടി ആവശ്യമായി വരും. ആധാര്‍ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേയ്ക്കാകും ഒ.ടി.പി അയയ്ക്കുന്നത്.
Post Your Comments