കണ്ണൂര്‍: ഭര്‍ത്താവ് എയ്ഡ്സ് രോഗിയാണെന്ന് യുവതി അറിഞ്ഞത് വിവാഹം കഴിഞ്ഞ്. കണ്ണൂരിലാണ് സംഭവം നടന്നത്. എയ്ഡ്സ് രോഗം മറച്ചുവെച്ച് വിവാഹം ചെയ്ത ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി വനിതാ കമ്മീഷന്റെ അരികിലെത്തി.
വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. അടുത്തിടെയാണ് വിവരം അറിഞ്ഞതെന്നു യുവതി പരാതിയില്‍ പറയുന്നു. പരാതി വനിതാ കമ്മീഷന് പോലീസിന് കൈമാറി.
കണ്ണൂരില്‍ നടന്ന വനിതാ കമ്മീഷന്റെ സിറ്റിംഗിലാണ് പരാതി ലഭിച്ചത്.
സിറ്റിംഗില്‍ ലഭിച്ച 52 കേസുകളില്‍ 27 എണ്ണം തീര്‍പ്പാക്കി. രണ്ട് കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. 16 കേസുകള്‍ അടുത്ത സിറ്റിംഗിനായി മാറ്റി.
Post Your Comments