NattuvarthaLatest NewsNews

കണ്ണൂരിലെ യുവാക്കളുടെ ബുള്ളറ്റ് റൈഡ് ശ്രദ്ധേയമാകുന്നു

ബിനിൽ കണ്ണൂർ

കണ്ണൂർ: കണ്ണൂരിലെ ഒരു കൂട്ടം യുവാക്കൾ ‘സ്ത്രീ സംരക്ഷണം’ എന്ന മുദ്രാവാക്യവുമായി നടത്താൻ പോകുന്ന ബുള്ളറ്റ് റൈഡ് ശ്രദ്ധേയമാവുകയാണ്. കണ്ണൂർ മേലേചൊവ്വയിലെ ഷിജോ സുന്ദറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിന്റെ റൈഡ്, ജൂൺ അഞ്ചിന് ആഗ്രയിൽ വെച്ച് ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകൾ നടത്തുന്ന ഷെറോസ് എന്ന സംഘടന ഫ്ലാഗ് ഓഫ് ചെയ്യും.

ആഗ്ര വരെ ട്രെയിനിൽ ആണ് യാത്ര. അവിടം വരെ ബുള്ളറ്റുകൾ പാഴ്സൽ സർവ്വീസിൽ ബുക്ക് ചെയ്ത് അയച്ചു.ആഗ്രയിൽ നിന്നും നൈനിറ്റാൾ, ബദ്രിനാഥ്, ഋഷികേശ്, കേദാർനാഥ്‌, ഹരിദ്വാർ, ഡെറാഡൂൺ, ഷിംല, മണാലി വഴി വർഷത്തിൽ മൂന്ന് മാസം മാത്രം സഞ്ചാരയോഗ്യമാവുന്ന ലേ വഴി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ (18300 അടി ) മോട്ടോർ റൈഡിംഗ് ഏരിയ ആയ കർദുംഗലപാസ് എത്തിച്ചേരും.

തിരികെ കാർഗിൽ, പഞ്ചാബ്, ഉദയ്പൂർ, മുംബൈ, ഗോവ വഴി വാഗാ അതിർത്തി, ഹിഡുംബി ക്ഷേത്രം, സുവർണ ക്ഷേത്രം എന്നിവ സന്ദർശിക്കുന്ന സംഘം ജൂൺ അവസാനം നാട്ടിൽ എത്തുകയും ചെയ്യും. റൈഡിൽ പങ്കെടുക്കുന്ന മറ്റ് അംഗങ്ങൾ: സിജേഷ് ചെറുകുന്ന്, വൈശാഖ്, അഭിജിത്ത്, ഹേമന്ത് , അമൽ, ആദർശ് .പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കഴിഞ്ഞ വർഷം അരുണാചൽ പ്രദേശിലെ തവാങിലേക്ക് സംഘം നടത്തിയ ബുള്ളറ്റ് യാത്ര ശ്രദ്ധേയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button