ജയ്പൂര്‍: കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഗോഹത്യയില്‍ പ്രതിഷേധിച്ച് രാജസ്ഥാനിലെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജിവച്ചു. സഞ്ജയ്സിംഗ് രാജ്പുരോഹിത് ആണ് രാജി ആവശ്യപ്പെട്ടുള്ള കത്തയച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനാണ് കത്തയച്ചത്.
ഞാന്‍ ജനറല്‍ സെക്രട്ടറി പദവിയും പാര്‍ട്ടിയിലെ മറ്റെല്ലാ ഉത്തരവാദിത്വവും രാജി വയ്ക്കുക ആണെന്ന് അറിയിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ് ഈ രാജി.
കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യമായി ഒരു പശുവിനെ അറുത്തു കൊന്നത് എന്റെ വിശ്വാസത്തെ മുറിവേല്‍പിച്ചെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ഉള്ള ഒരു പാര്‍ട്ടിയില്‍ എനിക്കിനി തുടരുക സാധ്യമല്ലെന്നും സഞ്ജയ്സിംഗ് രാജ്പുരോഹിത് പറയുന്നു.
Post Your Comments