മാഡ്രിഡ്: ആറ് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌പെയിനിലെത്തി. 30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്‌പെയിനിലെത്തുന്നത്.
1988ല്‍ രാജീവ് ഗാന്ധിയാണ് അവസാനമായി സ്‌പെയിന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി. സാമ്പത്തിക, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുവാനുള്ള നിര്‍ണ്ണായക സന്ദര്‍ശനമാണ് സ്‌പെയിനിലേതെന്ന് മോദി ട്വീറ്റ് ചെയ്തു. വിവിധ കരാറുകളിലും ഇന്ത്യ സ്‌പെയിനുമായി ഒപ്പിടും.
ആറു ദിവസംകൊണ്ട് ജർമനി, ഫ്രാൻസ്, സ്പെയിൻ, റഷ്യ എന്നിവിടങ്ങളിലാണ് മോദി ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ജർമൻ സന്ദർശനത്തിനിടെ ചാൻസലർ ആംഗല മെർക്കൽ അടക്കമുള്ള പ്രമുഖരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.
Post Your Comments