തിരുവനന്തപുരം: ജയിലിനുള്ളില്‍ തടവുകാരെക്കൊണ്ട് നടത്തുന്ന കശാപ്പിനോട് യോജിക്കാൻ കഴിയില്ലെന്ന് ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ. ചോരയും കത്തിയും ഉപയോഗിച്ച് കുറ്റവാളികളായവരെ കൊണ്ട് വീണ്ടും ക്രൂരത ചെയ്യിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ശ്രീലേഖയുടെ വാദം.നെട്ടുകാല്‍ത്തേരിയിലുള്ള തുറന്ന ജയിലില്‍ തടവുകാര്‍ കശാപ്പ് ചെയ്യുന്ന മാംസം ഉപയോഗിച്ചാണ് ജയില്‍ വകുപ്പിന്റെ മാംസാഹാര വില്‍പ്പന. ഇതൊഴിവാക്കി ജയിൽ മെനുവിൽ ചിക്കനും മുട്ടയും ആക്കുന്നത് പരിഗണനയിലാണെന്നും ഡിജിപി പറഞ്ഞു.
ജയിലിനുള്ളിൽ താറാവ് ഫാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ജയില്‍ മേധാവിയുടെ പ്രതികരണം.മാംസത്തിനായി ജീവികളെ കൊല്ലുന്നതിലൂടെ മനസ്സിലെ ക്രൂര പ്രവൃത്തികൾ കുറയുന്നില്ലെന്നാണ് ഡിജിപി പറയുന്നത്. അതുകൊണ്ടു തന്നെ മുട്ട താറാവുകൾ മാത്രം ഉള്ള ഫാമാണ്. തുറന്ന ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം ശ്രദ്ധയിൽ പെട്ട്. അതുകൊണ്ടു തന്നെ മൊബൈൽ ജാമർ ഘടിപ്പിക്കുന്നതു പരിഗണനയിലുണ്ടെന്നും ഡിജിപി പറഞ്ഞു.
Post Your Comments