CinemaMollywoodLatest News

ആ ചോദ്യമാണ് തന്നെ സിനിമയിലേക്ക് തിരിച്ചെത്തിച്ചത്; ജോമോള്‍ വെളിപ്പെടുത്തുന്നു

വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നിന്ന നടി ജോമോള്‍ അഭിനയ മേഖലയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വികെപിയുടെ കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെയാണ് ജോമോളുടെ തിരിച്ചു വരവ്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരനുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം.

എന്റെ സ്വന്തം ജാനകിക്കുട്ടി എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ജോമോള്‍ ചന്ദ്രശേഖരന്‍ പിള്ളയുമായുള്ള വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും വിട്ടു നിന്നത്. 2003 ലാണ് ജോമോളിന്റെ വിവാഹം കഴിഞ്ഞത്. ഹിന്ദു യുവാവിനെ വിവാഹം ചെയ്തതിലും വിവാഹ ശേഷം മതം മാറിയതിലും ജോമോളുടെ മാതാപിതാക്കള്‍ താരവുമായി അകല്ച്ചയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാതാപിതാക്കളുടെ ആഗ്രഹ പ്രകാരമാണ് താന്‍ സിനിമയിലേക്ക് തിരിച്ചു വന്നതെന്നു ജോമോള്‍ പറയുന്നു.

മക്കള്‍ വലുതായാല്‍ അവര്‍ അവരുടെ വഴി തേടിപ്പോകും. വലുതായാല്‍ നിന്നെ നോക്കുമെന്ന് എന്താണ് ഉറപ്പ് എന്നുമുള്ള രക്ഷിതാക്കളുടെ ചോദ്യം ശരിയാണെന്ന് തോന്നിയത് കൊണ്ടാണ് മടങ്ങി വന്നത് എന്ന് ജോമോള്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button