Latest NewsIndiaNewsSports

ഐ.സി.സി റാങ്കിങ്; ഇന്ത്യയ്ക്ക് തിരിച്ചടി

ലണ്ടൻ: ഐ.സി.സി റാങ്കിംഗിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ക്യാപ്റ്റൻ വിരാട് കോലിക്ക് മാത്രമേ ഏകദിന റാങ്കിംഗിൽ ആദ്യ പത്തിലെത്താൻ കഴിഞ്ഞുള്ളൂ. വിരാട് കോലി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കൂടാതെ ഇന്ത്യൻ താരങ്ങളാരും ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിനുള്ളില്ല.

ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സാണ് ഒന്നാമത്. ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ ആണ് രണ്ടാമൻ. രോഹിത് ശർമ്മ 12ഉം എം എസ് ധോണി 13ഉം സ്ഥാനത്താണ്. ബൗളർമാരുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കയുടെ തന്നെ കഗിസൊ റബാഡയാണ് ഒന്നാമതുള്ളത്.

ബൗളർമാരുടെ പട്ടികയിൽ രണ്ട് പോയിന്റിന്റ വ്യത്യാസത്തിൽ ഇമ്രാൻ താഹിർ രണ്ടാമതായുണ്ട്. 701 പോയിന്റുമായി മിച്ചൽ സ്റ്റാർക്കാണ് മൂന്നാമത്. ഇടങ്കയ്യൻ സ്പിന്നറായ അക്ഷർ പട്ടേലാണ് ഇന്ത്യൻ ബൗളർമാരിൽ മുന്നിൽ. ന്യൂസിലൻഡിന്റെ മാറ്റ് ഹെന്റിയ്ക്കൊപ്പം 11-ാം റാങ്കിലാണ് പട്ടേൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button