ദുബായ്: ലോകകപ്പില്‍ അഞ്ച് അര്‍ധ സെഞ്ചുറികളോടെ ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. എന്നാൽ കോഹ്‌ലിയുടെ റാങ്കിങ്ങിന് ഭീഷണിയായി രോഹിത് ശർമ്മ തൊട്ടുപിന്നാലെയുണ്ട്. ഇന്നലെ പുറത്തുവന്ന പുതിയ പട്ടികയില്‍ കോഹ്‌ലിക്ക് പിന്നിൽ വെറും ആറ് പോയിന്റ് വ്യത്യാസത്തിലാണ് രോഹിത് ഉള്ളത്.
കോഹ്‌ലിക്ക് ഒന്നാം സ്ഥാനത്ത് 891 പോയന്റുള്ളപ്പോള്‍ 885 പോയന്റുമായി രോഹിത് പിന്നാലെയുണ്ട്. ഐ.സി.സി റാങ്കിങ്ങില്‍ രോഹിത്തിന്റെ ഏറ്റവും മികച്ച നേട്ടമാണിത്. ഈ ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ 51 പോയന്റുകളാണ് രോഹിത് സ്വന്തമാക്കിയത്. 827 പോയന്റുമായി പാക് യുവതാരം ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയാണ് നാലാമത്. ബൗളര്‍മാരുടെ പട്ടികയില്‍ ജസ്‌പ്രീത് ബുംറ ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു. ന്യൂസിലന്‍ഡിന്റെ ട്രെന്റ്‌ബോള്‍ട്ടാണ് രണ്ടാമത്. ടീം റാങ്കിങ്ങില്‍ ഒന്നാമത് ഇംഗ്ലണ്ടാണ്. ഇന്ത്യ രണ്ടാമതാണ്.
Post Your Comments