രണ്ട് ബൈക്കുകൾ പിൻവലിക്കാനൊരുങ്ങി ഹീറോ. വിപണിയിലെ മോശം പ്രകടനവും, പുത്തന്‍മോഡലുകളെ വിപണിയില്‍ എത്തിയിക്കുന്നതിന്റെയും ഭാഗമായാണ് 150 സിസി ശ്രേണിയിലെ ഹങ്ക്, എക്‌സ്ട്രീം മോഡലുകള്‍ ഹീറോ പിൻവലിക്കുന്നത്. ഇതിന്റെ ഭാഗമായി ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഹങ്ക്, എക്‌സ്ട്രീം മോഡലുകള്‍ കമ്പനി പിൻവലിക്കികയും ചെയ്തു. കൂടാതെ എച്ച്.എഫ് ഡോണ്‍, സ്‌പ്ലെന്‍ഡര്‍ പ്രോ ക്ലാസിക്, സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ട് മോഡലുകളെയും വെബ്‌സൈറ്റില്‍ നിന്നും കമ്പനി പിന്‍വലിച്ചിരുന്നു. എന്നാൽ ഇവയുടെ വില്‍പ്പന അവസാനിപ്പിച്ചെന്ന വിവരം കമ്പനി അറിയിച്ചിട്ടില്ല.
Post Your Comments