KeralaLatest NewsNews

വിവാദ പ്രസംഗം : മണിക്കെതിരായ ഹര്‍ജി തള്ളി

കൊച്ചി : മന്ത്രി എം എം മണിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിവാദ പ്രസംഗത്തിനു എതിരായ രണ്ട് ഹര്‍ജികളാണ് തള്ളിയത്.

വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടേയും താല്പര്യമാണെന്നും ആരുടേയും സ്വഭാവം മാറ്റാനാകില്ലെന്നും കോടതി പറഞ്ഞു.

പൊമ്പിളൈ ഒരുമൈ സമരത്തെ കുറിച്ചുള്ള പ്രസംഗമാണ് കേസിനാധാരം. സദാചാര പോലീസ് ആകാന്‍ കോടതി തീരുമാനിച്ചിട്ടില്ലെന്നും പരാതിക്കാര്‍ക്ക് വേണമെങ്കില്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കാമെന്നും ഹൈകോടതി കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button