Latest NewsNewsIndia

അനധികൃത സ്വത്ത് സമ്പാദനം; ജയലളിതയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടി ആരംഭിച്ചു

ചെ​ന്നൈ: തമിഴ്നാട് സർക്കാർ മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​ന്ത​രി​ച്ച ജ​യ​ല​ളി​ത​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടികൾ ആ​രം​ഭി​ച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി‍ന്റെ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് തു​ട​ങ്ങി​യ​ത്. ചെ​ന്നൈ, കാ​ഞ്ചി​പു​രം, തി​രു​വ​ള്ളൂ​ര്‍ തു​ട​ങ്ങി ആ​റു ജി​ല്ല ക​ല​ക്ട​ര്‍മാ​ര്‍ക്ക് സ്വ​ത്തു​ക്ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ന്​ സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശം ന​ല്‍കി.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ല്‍ ജ​യ​ല​ളി​ത, തോ​ഴി​യും അ​ണ്ണാ ഡി.​എം.​കെ അ​മ്മ വി​ഭാ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ശ​ശി​ക​ല ന​ട​രാ​ജ​ന്‍, ജ​യ​ല​ളി​ത​യു​ടെ വ​ള​ര്‍ത്തു​മ​ക​ന്‍ വി.​എ​ന്‍. സു​ധാ​ക​ര​ന്‍, ബ​ന്ധു ഇ​ള​വ​ര​ശി എ​ന്നി​വ​രെ​യാ​ണ് ബം​ഗ​ളൂ​രു പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ച​ത്. എ​ല്ലാ​വ​ര്‍ക്കും നാ​ലു വ​ര്‍ഷം ത​ട​വും പിഴയും കോടതി വിധിച്ചു. ജയലളിതയ്ക്ക് 100 കോ​ടി രൂ​പ​യും മറ്റുള്ളവർക്ക് 10 കോ​ടി രൂ​പയുമാണ് പി​ഴ​യു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്. ശ​ശി​ക​ല​യും ഇ​ള​വ​ര​ശി​യും സു​ധാ​ക​ര​നും ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ല്‍ ത​ട​വു​ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്.

​ ജ​യ​ല​ളി​ത മ​രി​ച്ച​തി​നാ​ല്‍ അ​വ​രു​ടെ സ്വ​ത്തു​ക്ക​ള്‍ മാ​ത്ര​മാ​ണ് ക​ണ്ടു​കെ​ട്ടു​ന്ന​ത്. 128 വ​സ്തു​വ​ക​ക​ളാ​ണ് കേ​സി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ങ്കി​ലും ആ​റു സ്​​ഥാ​പ​ന​ങ്ങ​ളു​ടെ 68 വ​സ്തു​വ​ക​ക​ള്‍ മാ​ത്ര​മാ​ണ് കോ​ട​തി ക​ണ്ടു​കെ​ട്ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ല​ക്​​ട​ര്‍മാ​ര്‍ ആ​ദ്യം ചെ​ന്നൈ അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ലെ സ്വ​ത്തു​ക്ക​ള്‍ എ​ന്തൊ​ക്കെ​യെ​ന്നും അ​വ​യു​ടെ ഇ​പ്പോ​ഴ​ത്തെ മ​തി​പ്പു​വി​ല എ​ത്ര​യെ​ന്നും ക​ണ്ടെ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. തു​ട​ര്‍​ന്നാ​വും 100 കോ​ടി​യു​ടെ സ്വ​ത്ത് സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ക. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് വി​ജി​ല​ന്‍സ് ആ​ന്‍ഡ് ആ​ന്‍​റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button