ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക് മലേഷ്യന്‍ പൗരത്വത്തിന് ഒരുങ്ങുന്നു. സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടതിനുപിന്നാലെയാണ് മലേഷ്യന്‍ പൗരത്വത്തിന് സാക്കിര്‍ നീങ്ങിയതെന്നാണ് വിവരം.
ഭീകരപ്രവര്‍ത്തനത്തിനും സാമ്പത്തിക തട്ടിപ്പ് കേസിലും സാക്കിര്‍ നായിക്കിനെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടപടിയുണ്ടാകുമെന്ന് മനസ്സില്‍ കണ്ട സാക്കിര്‍ ഇന്ത്യ വിടുകയായിരുന്നു.
യുഎഇ, സൗദി അറേബ്യ, ആഫ്രിക്ക എന്നിവയിലേതോ സ്ഥലത്താണ് സാക്കിര്‍ ഇപ്പോഴുള്ളത്. ഇവിടുന്നു മലേഷ്യയിലെത്തി അവിടെ സ്ഥിരതാമസമാക്കാനാണ് സാക്കിറിന്റെ പദ്ധതി.
Post Your Comments