CinemaLatest NewsMovie SongsEntertainmentKollywoodMovie Gossips

നടിയും ആരാധകനും തമ്മിലുള്ള പോരില്‍ മനംനൊന്ത് ആരാധകന്‍ ചെയ്തത്

ആരാധക പ്രീതിയേറെയുള്ള താരമാണ് സമാന്ത. താരത്തിനു ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലും ധാരാളം ഫോളോവേഴ്സ് ഉണ്ട്. കഴിഞ്ഞ ദിവസം തന്‍റെ ഇൻസ്റ്റഗ്രാമില്‍ ‘മിനിവെക്കേഷന്‍ തുടങ്ങി’ എന്ന അടിക്കുറിപ്പോടെ ഒരു ബിക്കിനി ചിത്രം നടി പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിനു ധാരാളം വിമര്‍ശനം ആരാധകരില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്.

ഈ ചിത്രം കുറച്ച് കടന്നു പോയെന്നായിരുന്നു ചിലരുടെ വിമർശനം. നിങ്ങളുടെ ജീവിതം നിങ്ങളുടേത് മാത്രമല്ലെന്നും ഒരു തലമുറ നിങ്ങളെ കണ്ടു പഠിക്കുന്നുണ്ടെന്നും ഒരു വിമര്‍ശകന്‍ എഴുതി. എന്നാല്‍ എത്രനാൾ നാഗചൈതന്യ ഇത്തരം ബുദ്ധിശൂന്യതകൾ കണ്ട് മിണ്ടാതിരിക്കുമെന്നു ഒരു ആരാധകന്‍ ഈ ചിത്രത്തിന് താഴെ കുറിച്ചു.

ആരാധകരുടെ ഇത്തരം കമന്‍റുകള്‍ ഇഷ്ടപ്പെടാത്ത താരം ഉടന്‍ തന്നെ മറുപടിയുമായി എത്തി. തലമുറ അവരുടെ കാര്യങ്ങൾ കൃത്യമായി പഠിക്കുന്നുണ്ടെന്നും ഒരാളെ വിലയിരുത്തുന്നത് അവർ ധരിക്കുന്ന വസ്ത്രതത്തെ അടിസ്ഥാനമാക്കി ആകരുതെന്നും സമാന്ത മറുപടി നല്‍കി. നിങ്ങളുടെ വില കുറഞ്ഞചിന്താഗതിയിൽ പുച്ഛം തോന്നുന്നുവെന്നും പറഞ്ഞ താരം ഈ കമന്റ് പോസ്റ്റ് ചെയ്ത ആളെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതുകൊണ്ടാണ് ട്വിറ്ററിലെ ബ്ലോക് ബട്ടൻ താൻ ഇഷ്ടപ്പെടുന്നതെന്നും നടി കുറിച്ചു.

തനിക്ക് ഒരു പുതിയ പാഠം പഠിപ്പിച്ചു തന്നതിന് നന്ദിയുണ്ടെന്നും നിങ്ങൾ ഇന്ന് സൃഷ്ടിച്ച വിവരക്കേടിനുള്ള ഫലം എന്താണെന്ന് എനിക്ക് അറിയണമെന്നും പറഞ്ഞു കൊണ്ട് ആരാധകനും രംഗത്തെത്തി. സമാന്ത ഇനി തന്‍റെ ജീവിതത്തിന്റെ ഭാഗമല്ലെന്നും അഹങ്കാരവും അമിത ആത്മവിശ്വാസവും നിറഞ്ഞ യുവതി ഇറങ്ങിപ്പോകൂ എന്നും എഴുതിയ താരത്തിന്‍റെ കടുത്ത ആരാധകന്‍ കൂടിയായ അയാള്‍ മനംനൊന്ത് സ്വന്തം അക്കൗണ്ടും നീക്കം ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button