ആൻഡ്രോയിഡ് വിദഗ്ദ്ധരുടെ നിർദ്ദേശ പ്രകാരം മൊബൈലിൽ മാൽവെയറുകൾ കടന്നു കൂടാൻ സാധ്യത ഉള്ള ജൂഡി ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ ഉടൻ അത് ഒഴിവാക്കുക. അല്ലെങ്കിൽ ഇവ നിങ്ങളുടെ ഫോണിനെ തകരാറിലാക്കും. ലോകത്ത് 3 കോടി 65 ലക്ഷം ആന്‍ഡ്രോയിഡ് ഫോണുകളിൽ ജൂഡി എന്ന പേരിലുള്ള ഇരുപത് ആപ്പുകള്‍ ഉണ്ടെന്നാണ് വിവരം.
ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴിയാണ് ജൂഡി വിവിധ ഫോണിലേക്ക് പടർന്നെന്നാണ് നിരവധി മാൽവെയർ ആപ്ലിക്കേഷനുകൾ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കടന്നു കൂടിയതിനാൽ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനുകൾ എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കണമെന്ന് സാങ്കേതിക വിദഗ്ദ്ധർ പറയുന്നു.
താഴെ പറയുന്ന ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടന്‍ അണ് ഇന്‍സ്റ്റാള്‍ ചെയുക
1. അനിമല്‍ ജൂഡി; റാബിറ്റ് കെയര്‍
2. അനിമല്‍ ജൂഡി; ക്യാറ്റ് കെയര്‍
3. അനിമല്‍ ജൂഡി; ഡോഗ് കെയര്‍
4. അനിമല്‍ ജൂഡി; ഫെനെക്സ് ഫോക്സ് കെയര്‍
5. അനിമല്‍ ജൂഡി; റുഡോള്‍ഫ് കെയര്‍
6. അനിമല്‍ ജൂഡി; സീ ഒട്ടര് കെയര്‍
7. അനിമല്‍ ജൂഡി; നയണ്‍ ടൈല്‍ഡ് ഫോക്സ്
8. അനിമല്‍ ജൂഡി; ഡ്രാഗണ്‍ കെയര്‍
9. അനിമല്‍ ജൂഡി; പേര്‍ഷ്യന്‍ ക്യാറ്റ് കെയര്‍
10. ഫാഷന്‍ ജൂഡി; സ്നോ ക്വീന്‍ സ്റ്റൈല്‍
11. ഫാഷന്‍ ജൂഡി; വാമ്പയര്‍ സ്റ്റൈല്‍
12. ഫാഷന്‍ ജൂഡി; വെഡ്ഡിംഗ് ഡേ
13. ഫാഷന്‍ ജൂഡി; ടൈ്വസ് സ്റ്റൈല്‍
14. ഫാഷന്‍ ജൂഡി; കപ്പിള്‍ സ്റ്റൈല്‍
15. ഫാഷന്‍ ജൂഡി; ഹാലോവീന്‍ സ്റ്റൈല്‍
16. ഷെഫ് ജൂഡി; ഡാല്‍ഗോനാ മേക്കര്‍
17. ഷെഫ് ജൂഡി; പിക്നിക് ലഞ്ച് മേക്കര്‍
18. ഷെഫ് ജൂഡി; ഹാലോവീന്‍ കുക്കീസ്
19. ജൂഡീസ് ഹോസ്പിറ്റല്‍; പീഡിയാട്രിക്സ്
20. ജൂഡീസ് സ്പാ സലൂണ്‍
Post Your Comments