Latest NewsNewsIndiaBusiness

ഇന്ത്യൻ ഓഹരിസൂചികകൾ സർവകാല നേട്ടത്തിലേക്ക്

മുംബൈ: ഇന്ത്യൻ ഓഹരിസൂചികകൾ സർവകാല നേട്ടത്തിലേക്ക്. നിഫ്റ്റി ആദ്യമായി 9,600 കടന്നു. തിങ്കളാഴ്ച സെൻസെസ് 31,109 ലും നിഫ്റ്റി 9,604 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്.ഡി.എഫ്.സി , ഹിന്ദുസ്ഥാൻ യുണിലിവർ, പവർഗ്രിഡ് ഡിസ്‌പ്ലേ, ഐ.ടി.സി, റിലയൻസ്, ഹീറോ മോട്ടോ കോർപ്, ഏഷ്യൻ പെയിന്റിങ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് നേട്ടമുണ്ടായി.

എന്നാൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ്, ടെക് മഹേന്ദ്ര , സൺ ഫാർമ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടമുണ്ടാക്കി. അതിനിടെ ഡോളറുമായിട്ടുള്ള വിനിമയത്തിൽ രൂപ ആറു പൈസയുടെ നഷ്ടവും തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ നേരിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button