തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ ഹോട്ടലുകളും മെഡിക്കല്‍ സ്‌റ്റോറുകളും തുറക്കില്ല. ജിഎസ്ടി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ടു പ്രതിഷേധിക്കുന്നതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. ഹോട്ടൽ ഭക്ഷണത്തെ നികുതിയിൽ നിന്നു ഒഴിവാക്കുകയോ, കുറഞ്ഞ നികുതിഘടന ഏർപ്പെടുത്തുകയോ ചെയ്യണമെന്നാണ് ആവശ്യം.
ദക്ഷിണേന്ത്യന്‍ ഹോട്ടല്‍ ഉടമകള്‍ സംയുക്തമായാണ് പ്രതിഷേധിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലും ഇന്ന് ഹോട്ടലുകള്‍ തുറക്കില്ല.
ഓൺലൈൻ ഫാർമസികൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഒരു വിഭാഗം മരുന്നു വ്യാപാരികളും ഇന്ന് മരുന്നുകടകൾ അടച്ചിടും. മരുന്നുകളുടെ ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ സർക്കാർ നിയന്ത്രണത്തിലുള്ള കാരുണ്യ, നീതി, മാവേലി മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കും.
Post Your Comments