IndiaNews

സ്വർണക്കടത്തിന് വീൽചെയർ; 63 കാരനിൽ നിന്നും പിടികൂടിയത് മൂന്നര കിലോ സ്വർണം

ന്യൂഡൽഹി: വീൽ ചെയറിൽ വന്നിറങ്ങിയ പോണ്ടിച്ചേരി സ്വദേശിയായ 63 കാരനിൽ നിന്നും പിടികൂടിയത് 93 ലക്ഷം രൂപയുടെ സ്വർണം. ദുബൈയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

ആദ്യം അയാളെ സംശയം തോന്നിയിരുന്നില്ലെന്നും വീൽ ചെയറില്ലാതെ നടക്കാൻ പറഞ്ഞപ്പോൾ പ്രശ്നങ്ങളൊന്നുമില്ലാതെ നടന്നതാണ് സംശയം തോന്നാൻ കാരണമെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇതിന് മുൻപും സ്വർണം പിടികൂടിയിട്ടുണ്ടെങ്കിലും വീൽചെയർ കള്ളക്കടത്തിന് ഉപയോഗിക്കുന്നത് ആദ്യമായാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button