തിരുവനന്തപുരം : ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. ഉഭയകക്ഷി കരാര്‍ മാനേജ്മെന്റ് ലംഘിക്കുന്നു എന്നാരോപിച്ചാണ് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ബുധനാഴ്ച രാജ്യവ്യാപകമായി പണിമുടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പണിമുടക്കു നിയമവിരുദ്ധമാണെന്നു ബാങ്ക് മാനേജ്മെന്റ് അറിയിച്ചു. യൂണിയനുകള്‍ ബുധനാഴ്ച്ച ആഹ്വാനം ചെയ്ത പണിമുടക്ക് മൂലം ബാങ്ക് സേവനങ്ങള്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും ഫെഡറല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനെയും സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധം.
Post Your Comments