അബുദാബി: ബോംബാക്രമണങ്ങളെ പ്രതിരോധിക്കാന്‍ പുത്തല്‍ ഡ്രോണുകള്‍ പരീക്ഷിക്കാനൊരുങ്ങുകായാണ് ദുബായ് പോലീസ്. ആളില്ലാ വിമാനങ്ങളുപയോഗിച്ച് ബോബുകളെ നിര്‍വീര്യമാക്കുന്ന ലോകത്തെ ആദ്യ സംവിധാനമാണ് ദുബായില്‍ നടപ്പിലാക്കുന്നത്. സ്‌ഫോടകവസ്തു സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരായ ഹമദ് റാഷിദ് അല്‍ ഫലാസി മുഹമ്മദ് സുലൈമാന്‍ അല്‍ ബാലുഷി എന്നിവരുടെ നേതൃത്വത്തിലാണ് നൂതന സംവിധാനം വികസിപ്പിച്ചെടുത്തത്.
സ്‌ഫോടക വസ്തുക്കളെ കണ്ടെത്താനും നിര്‍വ്വീര്യമാക്കാനുമായി ആദ്യമായാണ് ലോകത്ത് ഇത്തരത്തില്‍ ആളില്ലാ വിമനാനങ്ങളെ ഉപയോഗിക്കുന്നതെന്ന് അല്‍ ഫലാസി പറഞ്ഞു. സ്‌ഫോടക വസ്തുക്കളെ കണ്ടെത്തി പത്തുമിനിറ്റിനുള്ളില്‍ അത് നിര്‍വ്വീര്യമാക്കാന്‍ ഡ്രോണിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളം നിറച്ച കന്നാസുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളിയുള്ളതാണ് ഡ്രോണുകള്‍. ഈ വെള്ളം ചീറ്റിയാണ് ഇവ സ്‌ഫോടക വസ്തുക്കളെ നിര്‍വ്വീര്യമാക്കുന്നത്.
സ്‌ഫോടകവസ്തു സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഏറെ നാളത്തെ ശ്രമഫലമായാണ് യന്ത്രം വികസിപ്പിച്ചെടുത്തത്. ക്ഷണനേരം കൊണ്ട് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനും അവ നിര്‍വ്വീര്യമാക്കാനും സാധിക്കുന്ന സംവിധാനം വികസിപ്പിക്കുക എന്ന ദീര്‍ഘനാളത്തെ ലക്ഷ്യമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നതെന്നും സ്രഷ്ടാക്കള്‍ പറഞ്ഞു. വിദൂരതയില്‍ നിന്ന് പോലും യന്ത്രത്തിന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ കഴിയും. കട്ടിയുള്ള ചില്ല് പ്രതലങ്ങള്‍ തകര്‍ക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ടെന്നും ഹമദ് റാഷിദ് പറഞ്ഞു.
രൂപകല്‍പ്പനയ്ക്കായി മൂന്ന് ദിവസമാണ് വേണ്ടിവന്നത്. മാസങ്ങള്‍ക്കുള്ളില്‍തന്നെ ഇത് പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിച്ചു. ആദ്യ പരീക്ഷണപ്പറക്കലില്‍ ഭാരക്കൂടുതല്‍ മൂലം ഡ്രോണ്‍ നിലത്ത് വീണിരുന്നു. പിന്നീട് വ്യോമയാനരംഗത്ത് അവലംബിക്കുന്ന ചില ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാണ് പ്രതിസന്ധികള്‍ മറികടന്നതെന്നും
ഉന്നത പോലീസ് ഉദ്യാഗസ്ഥര്‍ പറഞ്ഞു.
രാത്രിയിലും സുഗമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ലേസര്‍ ക്യാമറകളും ലൈറ്റുകളും അടക്കം ഡ്രോണുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. എല്ലാവിധ പരീക്ഷണങ്ങളും പൂര്‍ത്തിക്കിയ ഇവ ഉടന്‍തന്നെ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമാക്കുമെന്ന് മുതിര്‍ന്ന ഉദ്യാഗസ്ഥര്‍ പറഞ്ഞു.
Post Your Comments