Latest NewsIndiaNews

അപകീര്‍ത്തിക്കേസ് : മേധ പട്​കര്‍ക്ക്​ ജാമ്യമില്ലാ വാറന്‍റ്​​

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന്​ ​​​പ്രമ​ുഖ പരിസ്​ഥിതി പ്രവര്‍ത്തക മേധ പട്​കര്‍ക്ക്​ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ജാമ്യമില്ലാ വാറന്‍റ്​​ പുറപ്പെടുവിച്ചു. ഒരു പ്രതിഷേധ പരിപാടിയില്‍ പ​െങ്കടുക്കാന്‍ താന്‍ മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലാണെന്നും ട്രെയിനില്‍ റിസര്‍വേഷന്‍ ലഭിക്കാത്തതിനാലാണ്​ കേസില്‍ ഹാജരാവാന്‍ കഴിയാ​ത്തതെന്നും കാണിച്ച്‌​ മേധ അഭിഭാഷകന്‍ മ​ുഖേന ഹരജി നല്‍കിയിരുന്നു.

എന്നാല്‍, വിശദീകരണം വിശ്വസനീയമല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ​ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്​ട്രേറ്റ്​ വിക്രാന്ത്​ വൈദ്​ വാറന്‍റ്​​ പുറപ്പെടുവിച്ചത്​. ഖാദി ഗ്രാമ വ്യവസായ കമീഷന്‍ ചെയര്‍മാന്‍ വി.കെ. സ​ക്​സേനക്കെതിരെ മേധയും മേധക്കെതിരെ സക്​സേനയും നല്‍കിയ അപകീര്‍ത്തിക്കേസുകളുമായി ബന്ധപ്പെട്ട വിചാരണയിലാണ്​ നര്‍മദ ബചാവോ ആന്ദോളന്‍ ​അധ്യക്ഷ ഹാജരാവാതിരുന്നത്​.

കേസില്‍ അടുത്ത വാദം ജൂലൈ 10ന്​ നടക്കും. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ സിവിക്​ ലിബര്‍ട്ടീസ്​ എന്ന സന്നദ്ധ സംഘടനയുടെ ​പ്രസിഡന്‍റായിരിക്കെ വി.കെ. സക്​സേന, നര്‍മദ ബചാവോ ആന്ദോളനും തനിക്കുമെതിരെ അപകീര്‍ത്തികരമായ പരസ്യം നല്‍കിയെന്ന്​ ചൂണ്ടിക്കാണിച്ച്‌​ 2000ത്തിലാണ്​ മേധ കോടതിയെ സമീപിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button