മുംബൈ: കോടീശ്വരനായ അനില്‍ അംബാനിക്ക് തിരിച്ചടി. റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളെല്ലാം വന്‍ നഷ്ടത്തിലെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാ, റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് പവര്‍, റിലയന്‍സ് ഡിഫന്‍സ് എന്നീ അഞ്ചു കമ്പനികളുടെ ഒഹരികളാണ് വന്‍ നഷ്ടത്തിലായത്.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 966കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. അനിലിന്റെ സഹോദരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജിയോ ടെലികോമുമായി വന്നതാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് വലിയ തിരിച്ചടിയായത്. 2016-17ല്‍ കമ്പനിയുടെ നഷ്ടം 1283കോടിയാണ്.
അനില്‍ അംബാനി ഗ്രൂപ്പ് എടുത്ത കടങ്ങളുടെ ഗഡു അടയ്‌ക്കേണ്ട ദിവസം കഴിഞ്ഞ് 30 ദിവസം പിന്നിട്ടു. കടം നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുന്നതിന് ആലോചനയുണ്ട്. 90 ദിവസം കഴിഞ്ഞാല്‍ എല്‍പിഎ ആയി വകമാറ്റും. അനില്‍ അംബാനി തന്റെ ഗ്രൂപ്പിന്റെ ചില ബിസിനസുകളും ആസ്തികളും വിറ്റ് കടക്കെണിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.
Post Your Comments