കൊച്ചി:ഇസ്ലാം സ്വീകരിച്ച അഖിലയുടെ മതം മാറ്റം റദ്ദാക്കിയ വിവാദ കോടതി വിധിയില്‍ പ്രതിഷേധിച്ച് മുസ്ളീം ഏകോപന സമിതിയുടെ മാർച്ച് നടത്തിയ മുസ്ളീം നേതാക്കൾ കുടുങ്ങും. പ്രകോപനപരമായ പ്രസംഗം പരിശോധിക്കുമെന്നാണ് അറിയുന്നത്.കൊച്ചി: ഹൈക്കോടതിയെ വെല്ലുവിളിച്ചും ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയും മുസ്ലിം ഏകോപന സമിതി പ്രവർത്തകർ എറണാകുളം നഗരത്തിൽ നടത്തിയ റാലിയും പോലീസും തമ്മിലുള്ള സംഘർഷം ഉണ്ടായ സാഹചര്യത്തിൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. മാര്‍ച്ച് അക്രമാസക്തമായിരുന്നു.
പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.500 പേര് നടത്തുന്ന മാർച്ച് എന്ന് അനുമതി വാങ്ങിയെങ്കിലും 5000 പേരോളം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നു. ഹൈക്കോടതി വിധിയെ ഭീഷണിയിലൂടെ നേരിടാനാണ് ഒരുകൂട്ടത്തിന്റെ ശ്രമമെന്ന വിമർശനം വ്യാപകമാണ്.ഹൈക്കോടതി വിധി അംഗീകരിക്കുന്നില്ലെങ്കിൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാമെന്നിരിക്കെ ഇത്തരത്തിൽ ഹർത്താലും ആക്രമണ പ്രവർത്തനങ്ങളുമുണ്ടായേക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ഇവർ ശ്രമിക്കുന്നത്.
മാർച്ചിലെ വിഡിയോയും മുദ്രാവാക്യങ്ങളും പരിശോധിക്കാനാണ് പൊലീസ് തീരുമാനം.പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു. ബാരിക്കേഡ് തകർത്തു. കല്ലേറിൽ നിരവധി പൊലീസുകാർക്കും, ലാത്തിയടിയേറ്റ് പ്രതിഷേധക്കാർക്കും പരിക്കേറ്റു. വിധി പ്രസ്താവിച്ച ജസ്റ്റിസ് കെ. സുരേന്ദ്ര മോഹനന്റെ പേര് എടുത്ത് പറഞ്ഞായിരുന്നു ഭീഷണി. പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്, ജമാഅത്ത് ഫെഡറേഷൻ, എസ്ഡിപിഐ, മുസ്ലിം ജമാഅത്ത് കൗൺസിൽ, മക്ക തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
കോടതി വിധി പൗരാവകാശ ലംഘനമാണെന്നും ഇത്തരം വിധികള്‍ ജനാധിപത്യ വിരുദ്ധവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതുമാണെന്നും മുസ്ലിം നേതാക്കള്‍ പ്രതികരിച്ചു.ഹൈക്കോടതി വിധിക്കെതിരെ മുസ്‌ലിം ഏകോപന സമിതി കോടതിയിലേക്ക് മാർച്ച് നടത്തിയതു ജുഡീഷ്യറിക്കു നേരെയുള്ള വെല്ലുവിളിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. കോടതിവിധിക്കെതിരെ ഹർത്താൽ നടത്തുന്നതു നിയമവാഴ്ചയെ തകർക്കാനാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണമെന്നും കുമ്മനം പറഞ്ഞു.
Post Your Comments