വികെ ബൈജു
മലപ്പുറം: പൂക്കോട്ടുംപാടം വില്ല്വത് മഹാ ശിവക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർത്ത സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പിന് വന്ന പോലീസ് തെളിവെടുപ്പ് നടത്താനാവാതെ പ്രതിയുമായി തിരിച്ചുപോയി.
കൂട്ട് പ്രതികളെയും, ഗൂഢാലോചന നടത്തിയവരെയും പിടികൂടി നിയമതിനുമുന്നിൽ കൊണ്ടുവരണം എന്ന ആവശ്യപ്പെട്ട് ഭക്ത ജനങ്ങൾ രാവിലെ മുതൽ നാമ ജപ സമരം തുടങ്ങി. അതിനിടെ പ്രതിയുമായി വന്ന പോലീസ് സംഘം, ഭക്തരിൽ നിന്നും പ്രതിക്ക് മാർദ്ദനമേറ്റതോടെ പ്രതിയുമായി തിരിച്ചുപോയി.
വൃദ്ധ ജനങ്ങളുടെ നാമജപത്തിനിടയിൽ പലരും പൊട്ടിക്കരയുകയും ചെയ്യുന്നുണ്ട്. നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ക്ഷേത്ര ഭാരവാഹികളും, വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും അറിയിച്ചു.
Post Your Comments