KeralaNews

ഗുരുസന്ദേശത്തെ അധിക്ഷേപിച്ച പത്രത്തിനെതിരെ എസ്.എൻ.ഡി.പി യോഗം നിയമനടപടിക്ക്

തിരുവനന്തപുരം: ഗുരുനിന്ദ നടത്തിയ ടൈംസ് ഒഫ് ഇന്ത്യ പത്രത്തിനെതിരെ എസ്.എൻ.ഡി.പി യോഗം നിയമനടപടിക്ക് ഒരുങ്ങുന്നു. ശിവഗിരിമഠവുമായി ആലോചിച്ച് വേണ്ട നിയമനടപടികൾ സ്വീകരിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ഗുരുദേവൻ ലോകത്തിന് പകർന്ന് നൽകിയ സന്ദേശത്തെയാണ് പത്രം വളച്ചൊടിച്ചത് ഗുരുഭക്തർക്ക് പൊറുക്കാനാകില്ല. തീക്കൊള്ളി കൊണ്ടുള്ള തല ചൊറിയലാണ് ഇതെന്ന് ഇതിന് പിന്നിലുള്ളവർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് സമുദായങ്ങളുടെ ആത്മീയാചാര്യന്മാരെ ഇത്തരത്തിൽ അവഹേളിച്ചാൽ അവരുടെ പ്രതികരണം എന്താകും. ശിവഗിരിമഠവുമായും സ്വാമിമാരുമായും ആലോചിച്ച് ഇക്കാര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കും. അധമവും ധിക്കാരപരവുമായ നടപടിയിലൂടെ ശ്രീനാരായണ സമൂഹത്തിന്റെ ക്ഷമയെയാണ് പരീക്ഷിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button