Latest NewsInternational

സൂര്യനെ തൊടാന്‍ നാസയുടെ ഉപഗ്രഹം

വാഷിങ്ടണ്‍: സൂര്യന്റെ അടുത്തേക്കുള്ള കുതിച്ചുച്ചാട്ടത്തിന് നാസയൊരുങ്ങുന്നു. ഈ ആഴ്ച തന്നെ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാനാണ് നാസയുടെ പദ്ധതി. സോളാര്‍ പ്രോബ് പ്രസ് എന്നാണ് പദ്ധതിക്കു നാസ നല്‍കിയിരിക്കുന്ന പേര്.

കഠിന സാഹചര്യങ്ങളെയാകും ഉപഗ്രഹത്തിനു തരണം ചെയ്യേണ്ടിവരുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1,377 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടെ താപനില. 11.43 സെന്റീമീറ്റര്‍ കനമുള്ള ആവരണമുള്ള കവചമാകും താപം തടയാന്‍ നാസ ഒരുക്കുക. മണിക്കൂറില്‍ 7.24 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button