ന്യൂഡല്‍ഹി•മൂന്നാറില്‍ കെട്ടിടനിര്‍മ്മാണത്തിന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. . കെട്ടിടങ്ങൾ നിർമിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും റവന്യൂ വകുപ്പിന്‍റെയും അനുമതി കൂടി വാങ്ങണമെന്നാണ് ട്രിബ്യൂണലിന്റെ ഉത്തരവ്. പഞ്ചായത്ത് അനുമതിയില്‍ മാത്രം ഇനി മൂന്നാറില്‍ കെട്ടിട നിര്‍മാണം സാധ്യമാകില്ല.
മൂന്നാർ പഞ്ചായത്ത് ചട്ടം ലംഘിച്ച് കെട്ടിടങ്ങൾക്ക് എൻഒസി നൽകിയതായും ട്രൈബ്യൂണൽ കണ്ടെത്തി. ഏലമലക്കാടുകളിൽ മരം മുറിക്കരുതെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. കേസിൽ ദേവികുളം സബ് കളക്ടർ കക്ഷി ചേരണമെന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചു.
അതേസമയം, മൂന്നാറിന് പ്രത്യേക നയമുണ്ടെന്നും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്നും ട്രൈബ്യൂണലിൽ സർക്കാർ അറിയിച്ചു.
Post Your Comments