Latest NewsKeralaNattuvarthaNews

ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച പ്രതി പോലീസ് പിടിയിൽ

സുജിൻ വർക്കല

 

ആറ്റിങ്ങൽ: കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിൽ,മേൽ കടയ്ക്കാവൂർ സ്റ്റാലിൻമുക്ക് ശ്രീനിലയത്തിൽ ഉണ്ട എന്ന സുഗതൽ (57) കടയ്ക്കാവൂർ പോലിസ് പിടിയിലായി. തേങ്ങ വെട്ടുകാരനായ പ്രതി തേങ്ങ വെട്ടാനെന്ന വ്യാജേന വീട്ടിൽ എത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.

പീഡനത്തിനിരയായ പെൺകുട്ടി കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ പ്രസവിച്ചപ്പോഴാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്. ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടയക്കാവൂർ CI ജി.ബി.മുകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുഗതനെ അറസ്റ്റു ചെയ്തത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാന്റ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button