Latest NewsKeralaNews

സംസ്ഥാനത്തെ സമ്പൂർണ്ണ വൈദ്യുതീകരണം: കേന്ദ്രം നൽകിയ 485 കോടിയുടെ സഹായം മറച്ചു വെക്കുന്നതായി ആരോപണം

 

കോഴിക്കോട്: സംസ്ഥാനത്തെ സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയുടെ പേരിൽ സംസ്ഥാനസർക്കാർ അവകാശവാദം ഉന്നയിക്കുമ്പോൾ കേന്ദ്രം നൽകിയ 485 .73 കോടി രൂപയുടെ കണക്ക് മറച്ചു വെക്കുന്നതായി ആരോപണം. ഇടതു സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ നേട്ടമായാണ് സമ്പൂർണ്ണ വൈദ്യുതീകരണം ഉയർത്തിക്കാട്ടുന്നത്.

ദീന ദയാൽ ഉപാധ്യായ യോജന പദ്ധതി പ്രകാരം 217 കോടി കൂടാതെ പതിനാലു ജില്ലകൾക്കായി കേന്ദ്രം 485 കോടി അനുവദിച്ചിരുന്നതായാണ് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയ്ക്കാണ് ഏറ്റവും കൂടുതൽ പണം അനുവദിച്ചത്. ഈ പദ്ധതിക്കായുള്ള തുക സംസ്ഥാനസർക്കാരിന്റേത് വെറും 174 കോടി രൂപ മാത്രമാണ്.

സംസ്ഥാന തല ആഘോഷം നടത്തിയ വകയിൽ 22 ലക്ഷം രൂപ സർക്കാർ ചിലവാക്കി. ഇടതു സർക്കാരിന്റെ നേട്ടമായി സമ്പൂർണ്ണ വൈദ്യുതീകരണത്തിനെ വാൻ ആഘോഷമാക്കി ഉയർത്തികകാട്ടുമ്പോഴും കേന്ദ്ര സഹായം മറച്ചു വെക്കുന്നത് എന്തിനാണെന്നാണ് ബിജെപിയുടെ ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button