കൊച്ചി : കേരളം പാക് അനുകൂലികളുടെ പറുദീസയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. ജിഹാദികൾ ഹൈക്കോടതിയെ പരസ്യമായി തെറിവിളിച്ചിട്ട് ഒരാളെപ്പോലും കസ്ടഡിയിലെടുക്കാൻ പിണറായി വിജയന്റെ പോലീസ് തയ്യാറായില്ലെന്നും ജിഹാദികള്‍ക്ക് പൂമാലയും പട്ടാളക്കാര്‍ക്ക് ആക്ഷേപവുമാണ് സി. പി. എമ്മിന്റെ പ്രഖ്യാപിത നിലപാടെന്നും അദ്ദേഹം ആരോപിച്ചു. ഗോഹത്യയും ലൗജിഹാദും ഇടതിന് ഹലാല്‍. വന്ദേമാതരവും സൈനികരും ഇവര്‍ക്ക് ഹറാമാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലിം ഏകോപന സമിതിയുടെ ഹൈക്കോടതി മാര്‍ച്ചില്‍ പോലീസ് നടപടി എടുത്തില്ലെന്ന് ആരോപിച്ച് മാര്‍ച്ചിനിടെ പോലീസ് വാഹനത്തിന് മുകളില്‍ കയറി നില്ക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments