രാജേഷ് വർക്കല
വർക്കല : പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയെ അപമാനിച്ചു വർക്കല നടയറയിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിൽ പ്രതിഷേധിച്ചു വർക്കലയിൽ ബിജെപിയുടെ ശക്തമായ പ്രധിഷേധം നടന്നു. രാജ്യത്ത് മൃഗസംരക്ഷണ നിയമം നടപ്പിലാക്കിയതിന് എതിരെ വർക്കല നടയറയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫ്ലക്സ് ബോർഡിൽ ചെരുപ്പ് മാല അണിയിച്ചത് കേരളം മുഴുവൻ ചർച്ചയായ വാർത്ത ആയിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ചു ബിജെപി യുടെ നേതൃത്വത്തിൽ വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും നടയറയിലേക്ക് മാർച്ച് നടന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് കണ്ണംബ ജംക്ഷനിൽ പോലീസ് മാർച്ച് നടന്നു. സ്ഥലത്ത് വൈകുന്നേരത്തിനു മുൻപ് തന്നെ വൻപോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. മാർച്ച് തടഞ്ഞ പോലീസ് നടപടിയിൽ ക്ഷുഭിതരായ പ്രവർത്തകരെ നേതാക്കൾ അനുനയിപ്പിച്ചു.
തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലൻ പ്രധിഷേധം ഉത്ഘാടനം ചെയ്തു സംസാരിച്ചു. ബിജെപി വർക്കല മണ്ഡലം ജനറൽ സെക്രട്ടറി ചാവർകോട് ഹരിലാൽ, വൈസ് പ്രസിഡന്റ് അജുലാൽ, ബിജെപി മുസിപ്പൽ പ്രസിഡന്റ് സുനിൽകുമാർ എന്നിവർ പ്രവർത്തകരെ അഭിസംബോധനചെയ്തു.
Post Your Comments