ദുബായ്: ദുബായിലെ മുഹബത്ത് ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ പാവകള്‍ക്കായി ആശുപത്രി ആരംഭിച്ചിരിക്കുന്നു. ഇത്തരം ഒരു സംരംഭവുമായി മുഹബത്ത് ബിന്‍ സര്‍വ്വകലാശാലയിലെ അധികൃതര്‍ രംഗത്ത് വന്നിരിക്കുന്നത് കുട്ടികളെ മെഡിക്കല്‍ രംഗത്തെ പ്രവര്‍ത്തനങ്ങളും, ആശുപത്രിയിലെ ചികിത്സാരീതിയുമായി പരിചയപ്പെടുത്താനും, ഡോക്ടര്‍മാരോടുള്ള അനാവശ്യ ഭീതി ഒഴിവാക്കാനുമാണ് .
മാത്രമല്ല കുട്ടികളുടെ സാന്നിധ്യത്തില്‍ തന്നെ രോഗം ബാധിച്ചെത്തുന്ന പാവയെ സിടി സ്‌കാന്‍ ചെയ്യുന്നതും അനസ്‌തേഷ്യ നല്‍കുന്നതും ശസ്ത്രക്രിയ ചെയ്യുന്നതുമെല്ലാം ആശുപത്രിയില്‍ നടത്തും. ദുബായി രാജാവ് ഷെയ്ക്ക് മുബഹത്ത് ബിന്‍ റാഷിദ് അല്‍ മാക്ടോം തന്റെ നാല് കുട്ടികളുമായാണ് മുഹബത്ത് ബിന്‍ ആശുപത്രി ഉദ്ഘാടനം ചെയ്യുന്നതിന് എത്തിയത്.
പാവകളുമായി എത്തുന്ന കുട്ടികള്‍ ഡോക്ടറെ കണ്ട് തങ്ങളുടെ പാവയ്ക്ക് എന്ത് അസ്വസ്ത്ഥയാണുള്ളത് എന്ന് വിശദീകരിക്കണം. തുടര്‍ന്ന് മാത്രമെ ചികിത്സ ആരംഭിക്കുകയുള്ളു. രോഗം ബാധിച്ച പാവയെ സിടി സ്‌കാന് വിധേയമാക്കിയ ശേഷം മെഡിക്കല്‍ റിപ്പോര്‍ട്ടുമായി ഡോക്ടര്‍ കുട്ടികളെ കാണും.
കുട്ടികളെ ബോധവത്കരിക്കുന്നതിന് പാവകള്‍ക്കായുള്ള ആശുപത്രി ഉപകരിക്കുമെന്നുമാണ് ടെഡിബിയര്‍ ഹോസ്പിറ്റല്‍ പ്രോജക്ട് ഡയറക്ടറായ ഹെലന്‍ ഹെണ്ടേര്‍സണിന്റെ അഭിപ്രായം. നവീനമായ ആശയമാണിതെന്നും, രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരം സംരഭം ആരംഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Post Your Comments