Latest NewsKerala

ആശുപത്രി ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : ആശുപത്രി ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക് നീഷ്യയും,തിരുമല സ്വദേശിയുമായ ഗ്രീഷ്മയെയാണ് ആശുപത്രി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പുലർച്ചെ ജോലിക്ക് പോകാൻ സമയമായിട്ടും ഗ്രീഷ്മ റൂം തുറന്നില്ല. ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ സഹപ്രവർത്തകർ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. ശേഷം ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ച മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി റൂം തള്ളിത്തുറന്നപ്പോഴാണ് ജീവനക്കാരിയുടെ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മേൽനടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button