ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പി നല്കിയ മാനനഷ്ടക്കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് കോടതിയുടെ നോട്ടീസ്. ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. മാനനഷ്ടത്തിന് രണ്ട് കോടി രൂപയാണ് ശശിതരൂര്‍ ആവശ്യപ്പെട്ടത്.
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അനുബന്ധ വാര്‍ത്തയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം തന്നെക്കുറിച്ച് നടത്തിയെന്നാണ് ശശി തരൂര്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ സല്മാന് ഖുര്‍ഷിദാണ് തരൂരിന് വേണ്ടി ഹാജരായത്.
മെയ് 26 നാണ് തരൂര്‍ മാനനഷ്ടക്കേസ് നല്‍കിയത്. സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്കുന്നതില് നിന്നും റിപ്പബ്ലിക് ചാനലിനെ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ വാര്‍ത്തകള്‍ നല്‍കാം. വസ്തുതകള്‍ നിരത്താം. എന്തുംവിളിച്ചു പറയരുത്, അത് ശരിയല്ലെന്നും നോട്ടീസില്‍ പറയുന്നു.
Post Your Comments