Latest NewsIndia

കന്നുകാലി കശാപ്പ് നിരോധനം: ചെന്നൈ ക്യാമ്പസിലും പ്രതിഷേധം

ചെന്നൈ: കന്നുകാലി കശാപ്പ് നിരോധന ഉത്തരവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ചെന്നൈയിലെ ഐഐടി ക്യാമ്പസിലും ബീഫ് ഫെസ്റ്റിവെല്‍ നടന്നു. സര്‍ക്കാര്‍ ഉത്തരവിനെ എതിര്‍ക്കുന്ന എല്ലാവരുടേയും സ്വാഭാവിക പ്രതിഷേധത്തിന്റെ ഭാഗം മാത്രമാണ് ഇതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഒരാള്‍ എന്ത് കഴിക്കണമെന്നത് അവന്റെ ജനാധിപത്യ അവകാശമാണെന്നും അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പരസ്യമായി പോത്തിനെ കശാപ്പ് ചെയ്തതിന് കണ്ണൂരില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ചെന്നൈയിലെ പ്രതിഷേധത്തിന്റെ ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button