യുനൈറ്റഡ് നാഷന്‍സ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഎന്‍ രംഗത്ത്. ഇന്ത്യയും പാകിസ്ഥാനും താല്പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.
രണ്ടു രാജ്യങ്ങള്‍ക്കിടയിലുള്ള ഏതൊരു തര്ക്കത്തിലുമെന്നപോലെ ഇന്ത്യക്കും പാകിസ്ഥാനുമിടയിലുള്ള പ്രശ്നങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ യുഎന്‍ ഒരുക്കമാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ യുഎന്‍ ശ്രദ്ധയോടെ വീക്ഷിച്ചുവരികയാണ്. സമാധാനപരമായ ചര്‍ച്ചയുണ്ടാകണമെന്നും യുഎന്‍ പറയുന്നു.
Post Your Comments