അബുദാബി•യു.എ.ഇ ഊര്‍ജ്ജ മന്ത്രാലയം ജൂണിലെ ഇന്ധന വിലകള്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 1.96 ദിര്‍ഹമാണ് പുതിയ നിരക്ക്. മേയില്‍ ഇതിന് 2.01 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് 1.85 ദിര്‍ഹവും, ഇ-പ്ലസ് 91 പെട്രോളിന് 1.78 ദിര്‍ഹവുമാണ് പുതുക്കിയ നിരക്കുകള്‍. മേയില്‍ ഇവയുടെ നിരക്ക് യഥാക്രമം 1.90 ദിര്‍ഹവും, 1.83 ദിര്‍ഹവുമായിരുന്നു.
അന്തരാഷ്ട്ര ക്രൂഡ്ഓയില്‍ വിലയുടെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ നിര്‍ണ്ണയിച്ചിരിക്കുന്നത്. നിലവില്‍ ഒരു ബാരലിന് 52.15 ഡോളറിനാണ് നടക്കുന്നത്.
Post Your Comments