KeralaLatest NewsNews

ഗതാഗതനിയമ ലംഘനം : പതിനയ്യായിരത്തോളം പേരുടെ ലൈസന്‍സ് റദ്ദാക്കുന്നു : കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗതനിയമം ലംഘിച്ച പതിനയ്യായിരത്തോളം പേരുടെ ലൈസന്‍സുകള്‍ റദ്ദാക്കുന്നു. കൂതല്‍ തവണ ഗതാഗതനിയമം ലംഘിച്ച 14,796 പേരുടെ ലൈസന്‍സാണ് ആദ്യഘട്ടത്തില്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നടപടിയുണ്ടാവുക എറണാകുളത്താണ് 1376 പേര്‍. കണ്ണൂരില്‍ 1053 പേര്‍ക്കു ലൈസന്‍സ് നഷ്ടമാകും. തലശ്ശേരിയില്‍ 915, കോഴിക്കോട് 849, തളിപ്പറമ്പ് 848, പെരുമ്പാവൂര്‍ 723, തിരുവനന്തപുരം 313 എന്നിങ്ങനെയാണു മറ്റിടങ്ങളിലെ കണക്ക്.
ഗതാഗതനിയമം ലംഘിച്ചതില്‍ തലശ്ശേരി സ്വദേശി മുനീര്‍ ആണ് മുന്നില്‍. ഒരുവര്‍ഷത്തിനിടെ മുനീര്‍ നിയമം ലംഘിച്ചത് 168 തവണ. മുനീറിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍-58 എഫ് 534 റജിസ്‌ട്രേഷന്ഡ നമ്പറിലുള്ള കാര്‍ ആണ് ഒന്നര വര്‍ഷത്തിനിടയ്ക്ക് ഏറ്റവും കൂടുതല്‍ തവണ ഗതാഗതനിയമം തെറ്റിച്ചത്. 156 തവണ നിയമം ലംഘിച്ച തലശ്ശേരിയിലെ തന്നെ കെ.എല്‍ 58 പി 7696 സ്വകാര്യബസിലെ ഡ്രൈവറുടെ ലൈസന്‍സിന് പുറമെ ബസിന്റെ പെര്‍മിറ്റും സസ്‌പെന്‍ഡ് ചെയ്യും. കേരള-ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക രജിസ്‌ട്രേഷനിലുള്ള 18 സ്വകാര്യ ടൂറിസ്റ്റ് ബസുകളും പട്ടികയിലുണ്ട്. ഇതില്‍ എട്ടു ബസുകള്‍ നൂറിലധികം തവണ നിയമം ലംഘിച്ചവയാണ്.

നിയമം ലംഘിച്ചവരില്‍ 1,21,669 പേര്‍ അമിതവേഗതയില്‍ വാഹനം ഓടിച്ചവരാണ്. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ച 22,549 പേരും മദ്യപിച്ചു വാഹനമോടിച്ച 3,701 പേരും ഇക്കൂട്ടത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button