Latest NewsIndiaNews

കാമുകിയുമായി തര്‍ക്കം : വീഡിയോ ചാറ്റിനിടെ യുവാവ് ജിവനൊടുക്കി

ഭുവനേശ്വർ: കാമുകിയുമായുള്ള വീഡിയോ ചാറ്റിനിടയിൽ യുവാവ് ജിവനൊടുക്കി.പൂരി സ്വദേശി സയ്‌ക്കത് റാവുവാണ് പ്രണയിനിയുമായുള്ള ശക്താമായ തര്‍ക്കത്തിന് ശേഷം ജീവനൊടുക്കിയത്. ഭൂവനേശ്വറിലെ കോളേജിൽ പ‌ഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. രണ്ട് പേർക്കും ജോലി കിട്ടിയതിന് ശേഷം വിവാഹം കഴിക്കാമെന്നായിരുന്നു ഇരുവരുടെയും തീരുമാനം.

എന്നാൽ പഠനശേഷം സ്വദേശമായ കൊൽക്കത്തിയിലേക്ക് പോയ പെൺകുട്ടിക്ക് സയ്‌ക്കത്തുമായി ദിവസവുമുള്ള ഫോണിലൂടെയുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. ഇത് ഇയാൾക്ക് ഏറെ മാനസിക വിഷമമുണ്ടാക്കിയിരുന്നു എന്ന് ഇയാളുമായി അടുപ്പമുള്ളവർ പറയുന്നു.

പെൺകുട്ടി താൻ ജീവിതം അവസാനിപ്പിക്കുന്നത് കാണണം എന്നതിനാൽ വീഡിയോ ചാറ്റ് അവസാനിപ്പിക്കാതെ തന്നെ യുവാവ് ജീവനൊടുക്കുകയായിരുന്നു. സയ്‌ക്കത്തിന്റെ ഭീഷണിക്ക് പിന്നാലെ പെൺകുട്ടി ഇയാളുടെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. എന്നാൽ ഈ സമയം ഷോപ്പിംഗിനായി പുറത്ത് പോയതിനാൽ ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും സയ്‌ക്കത്ത് ഫാനിൽ തൂങ്ങി മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button