മുംബൈ•വിവാദ മതപ്രഭാഷകനും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനുമായ സാക്കിര്‍ നായിക്കിന് സൗദി അറേബ്യ പൗരത്വം നല്‍കിയിട്ടില്ലെന്ന് സൗദി മാധ്യമങ്ങള്‍. പൗരത്വ വാര്‍ത്ത തെറ്റാണെന്ന് സാക്കിര്‍ നായികിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഭാരവാഹികളെ ഉദ്ധരിച്ച് ഡിഎന്‍എയും റിപ്പോര്‍ട്ട് ചെയ്തു.
സാക്കിര്‍ നായികിന് സൗദിയില്‍ റെസിഡന്‍സ് പെര്‍മിറ്റ് മാത്രമാണുള്ളത്. ഇസ്ലാമിക സേവനത്തിന് സൗദി സര്‍ക്കാര്‍ നല്‍കുന്ന കിങ് ഫൈസല്‍ അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രമാണ് പൗരത്വം സ്വീകരിക്കുന്നുവെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടത്.
കള്ളപ്പണ കേസില്‍ സാക്കിര്‍ നായികിനെതിരേ ഇന്ത്യയില്‍ വാറണ്ടുണ്ട്. ഇന്ത്യ ഇദ്ദേഹത്തെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് വ്യക്തമാക്കിയിരുന്നു.അറസ്റ്റ് ഒഴിവാക്കാന്‍ സാക്കിര്‍ നായികിന് സൗദി അറേബ്യ പൗരത്വം നല്‍കിയെന്നാണ് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഇത് മറ്റു മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.
ദേശീയ-അന്തര്‍ദ്ദേശീയ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് കോസ്റ്റ് ഡെയിലിയും നേരത്തെ തെറ്റായ വാര്‍ത്ത നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു.
Post Your Comments