കൊൽക്കത്ത: ചൈനയുമായി അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നതിനിടെ വ്യത്യസ്തമായ ഒരു പ്രസ്താവനയുമായി ചൈനീസ് കോൺസുലേറ്റ് ജനറൽ.ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടെന്നാണ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ കോൺസുലേറ്റ് ജനറൽ മാ സൻവു അഭിപ്രായപ്പെട്ടത്.കൊൽക്കട്ട ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം എന്ന സെമിനാറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് ആദരം നല്കിയ കൊൽക്കട്ട ചേംബറിനു നന്ദി പറഞ്ഞ മാ സൻവു ഇന്ത്യയും ചൈനയും ലോകത്തിലെ തന്നെ വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തികളാണെന്നു പറഞ്ഞു.ഇന്ത്യയും ചൈനയും തമ്മിൽ വളരെ പഴക്കമുള്ള ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2000 വര്ഷങ്ങളുടെ പഴക്കമുള്ള ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്.
186 വർഷമായി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധത്തിനു മുന്നണിപ്പോരാളിയാണ് കൽക്കട്ട ചേംബർ ഓഫ് കൊമേഴ്സ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുന്നതിനു തെളിവാണ് മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും നടന്നുവരുന്ന ആശയവിനിമയം. മാ സൻവു അഭിപ്രായപ്പെട്ടു.
Post Your Comments