കാസർഗോഡ്:എട്ടു വിവാഹം കഴിച്ച 48 കാരനായ വിവാഹത്തട്ടിപ്പുവീരൻ പിടിയിലായി. കേരളത്തിലും കർണ്ണാടകത്തിലുമായി വിവാഹം കഴിച്ച ഇയാൾക്ക് 11 മക്കളുമുണ്ട്. ഓരോരുത്തരെയും താൻ അവിവാഹിതനാണെന്നു ബോധ്യപ്പെടുത്തിയാണ് കുടുക്കിൽപെടുത്തുന്നത്.തന്നെക്കാൾ വളരെയേറെ പ്രായക്കുറവുള്ള പെൺകുട്ടികളെയാണ് ഇയാൾ വിവാഹത്തട്ടിപ്പിന് ഇരയാക്കുന്നത്.
ഇവിടെ നിന്നെല്ലാം സ്വർണ്ണവും പരമാവധി പണവും കൈക്കലാക്കിയശേഷം മുങ്ങുകയും ചെയ്യും.കർണ്ണാടക സ്വദേശിയായ അബ്ദുൽ ഖാദർ കേരളത്തിൽ കാഞ്ഞങ്ങാട് കല്ലൂരാവിയിലും പൊയ്യത്ത് ബയൽ, ബായിക്കട്ട, ആദൂര്‍, എന്നിവിടങ്ങളിൽ നിന്നാണ് വിവാഹം കഴിച്ചത്.കർണ്ണാടകയിൽ കല്ലടുക്ക, ഉളിയടുക്ക, വിട്ല, പുത്തൂര്‍, എന്നിവിടങ്ങളിലെ യുവതികളെയും തട്ടിപ്പിനിരയാക്കി.
ഇയാളുമായി വിവാഹം കഴിഞ്ഞ യുവതികൾക്ക് ഇയാൾക്ക് മറ്റു ഭാര്യമാർ ഉള്ളതായി അറിവില്ലായിരുന്നു.സമർത്ഥമായി കള്ളം പറഞ്ഞു വിവാഹം നടത്തുകയും സ്വർണ്ണവും പണവും അപഹരിച്ച് മുങ്ങുകയും ചെയ്തിരുന്ന ഇയാളെ പോലീസ് തന്ത്രപൂർവ്വം കുടുക്കുകയായിരുന്നു. എട്ടാമത്തെ ഭാര്യക്കൊപ്പം കാസർഗോഡ് എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്.
Post Your Comments